ഒമ്പതാം തരം വിദ്യാർത്ഥികൾക്കും ഉജ്ജ്വല വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ

Web Desk

എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പിന്നാലെ സ്കൂളിലെത്തിയ ഒമ്പതാം തരം വിദ്യാർത്ഥികൾക്കും ഉജ്ജ്വല വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ. ഇത്തവണ ഒൻപതാം തരം വിദ്യാർത്ഥികൾ ആദ്യമായി വിദ്യാലയത്തിലെത്തിയത് തിങ്കളാഴ്ചയായിരുന്നു. കോവിഡ് മൂലം കഴിഞ്ഞ വർഷവും ഇവർക്ക് സ്കൂളിലെത്താൻ സാധിച്ചിരുന്നില്ല. ഓൺലൈൻ ക്ലാസുകൾ ഓഫ് ലൈനിലേക്ക് മാറിയതോടെ വിദ്യാർത്ഥികളും വലിയ സന്തോഷത്തിലായിരുന്നു.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ബാൻ്റ് മേളവും മധുരം നൽകിയും കലാപരിപാടികളോടെയും പ്രവേശനോതസവം പ്രൗഢമാക്കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി.എ അസീസ് അധ്യക്ഷനായി. മാന്ത്രികൻ സിറാജ് നടുവണ്ണൂർ മുഖ്യാതിഥിയായി കെ മറിയുമ്മ കുട്ടി, സജി.വി.തോമസ് ,ഇ.ടി.മജീദ് തുടങ്ങയവർ സംസാരിച്ചു. കെ.ഖാലിദ്, കെ.കെ അബ്ദുൽ ഗഫൂർ വിദ്യാർത്ഥി പ്രതിനിധി ജിസ്മി മഹ്റൂഫ് പ്രധാനാധ്യാപകൻ ജി.സുധീർ സലീം കൊളായി തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!