നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായ നവീകരിച്ച റോഡ് ഉദ്ഘാടനം നടത്തി

മുക്കം: നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായ റോഡ് നവീകരിച്ച് നാട്ടുകാർക്കായി തുറന്ന് കൊടുത്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട സൗത്ത് കൊടിയത്തൂർ -വെസ്റ്റ് കൊടിയത്തൂർ റാേഡാണ് നവീകരിച്ചത്.വെള്ളക്കെട്ട് ഉൾപ്പെടെ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റും ബാക്കി ഭാഗത്ത് ടാറിംഗ് പ്രവൃത്തിയും പൂർത്തിയാക്കുകയായിരുന്നു. ഈ ഭാഗത്തുള്ളവർക്ക് കൂളിമാട് ഭാഗത്തേക്ക് ഉൾപ്പെടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡ് കൂടിയാണിത്.കഴിഞ്ഞ മഴക്കാലത്ത് റോഡ് പൂർണ്ണമായും തകർന്നതോടെ ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയായിരുന്നു.

റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ബാബു പൊലുകുന്ന്, അയിഷ ചേലപ്പുറത്ത്, വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ സംബന്ധിച്ചു.

error: Content is protected !!