ആർ.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി മുക്കം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തി

മുക്കം:സംസ്ഥാന സർക്കാരുകളിൽ സാമ്പത്തിക അസമത്വം തീർക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ ജനവിരുദ്ധ നയങ്ങൾ തീർത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആർ.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി മുക്കം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറിവി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.

വിൽസൺ പുല്ലുവേലിൽ അധ്യക്ഷനായിഎളമന ഹരിദാസ് ,സുബൈർ അത്തൂളി, മാത്യു മങ്കരയിൽ, ഗോൾഡൻ ബഷീർ , വി.വി. ജോൺ മാസ്റ്റർ,മനോജ് മൂത്തേടത്ത്, രാജേഷ് പൊട്ടിയിൽ, മുഹമ്മദ് കുട്ടിപുളിക്കൽ, ജീൻസ് അഗസ്റ്റ്യൻ, എ.പി. മോയിൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

സധാരണക്കാരന്റെ ഭൂമിയിൽ കൃഷിയിറക്കാൻപരുവപ്പെടുത്തുന്നതിലുംസജീവമായി പ്രവർത്തിച്ചു വരുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പുപദ്ധതിയെ ഇല്ലാതാക്കാൻ തുനിയുന്ന കേന്ദ്ര ഗവൺമെന്റ് നയങ്ങൾക്കെതിരെ സോഷ്യലിസ്റ്റുകൾഉയർത്തുന്ന പ്രതിഷേധ സമരങ്ങൾ ആശാവഹമാണ്‌.

error: Content is protected !!