റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും; ജോഡോ യാത്ര നാളെ കശ്മീരിലേക്ക്…

WebDesk

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻമുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിലെ ബനിഹാളിൽ രാഹുൽ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും
ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക. ആനന്ദ് നാഗ് വഴി ശ്രീനഗറിലെത്തുക 27ന് ആയിരിക്കും. കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 30നാണ് ജോഡോ യാത്രയുടെ സമാപനം.

error: Content is protected !!