തൃക്കാക്കരയിൽ കള്ളവോട്ടിനു ശ്രമം, ഒരാൾ പിടിയിൽ

Web Desk

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ സജ്ജീകരണമൊരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയും പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം. പൊന്നുരുന്നിയില്‍ ബൂത്ത് നമ്പര്‍ 66ല്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്. ടി എം സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ശ്രമം നടത്തിയയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. സീരിയല്‍ നമ്പര്‍ 183 ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

error: Content is protected !!