ഇനി രാമായണ ശീലുകൾ

കർക്കടക മാസം ആരംഭിക്കുകയാണ്  വറുതി പിടിമുറുക്കുന്ന ആടിമാസം ആധ്യാത്മിക ചിന്തകൾക്കും ആരോഗ്യസംരക്ഷണത്തിനും മാറ്റിവയ്ക്കുകയായിരുന്നു പഴമക്കാർ രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന ആരംഭിക്കുന്നു കർക്കടക മാസം അവസാനിക്കുമ്പോഴേക്കും വായിച്ചുതീർക്കണമെന്നാണ് സങ്കല്പം  ചൂടുകാലത്തു നിന്നും തണുപ്പുകാലത്തെ കൈമാറുമ്പോൾ ഉണ്ടാവുന്ന ഋതു സന്ധി അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ ആയതുകൊണ്ടാണ് ആയുർവേദ ചികിത്സാ രീതികൾക്ക് കർക്കടക മാസത്തിൽ  പ്രാധാന്യമേറുന്നത്.

ഉഴിച്ചിൽ പിഴിച്ചിൽ ധാര കിഴി ആവിക്കുളി തുടങ്ങിയ കർക്കടക  ചികിത്സാരീതികളും രോഗപ്രതിരോധത്തിന് കഴിക്കാനുള്ള കർക്കിടക കഞ്ഞി ഉൾപ്പെടെയുള്ള മരുന്നുകളും പണ്ടുകാലം മുതൽ തുടർന്ന് പോരുന്നതാണ്ഇ ചികിത്സ രീതികളെ സുഖ ചികിത്സ എന്നും പറയപ്പെടുന്നുണ്ട്. കർക്കടകത്തിലെ ആയുർവേദ ചികത്സ രീതികളിൽ  ഏറ്റവും പ്രധാപ്പെട്ടതാണ് കർക്കടക കഞ്ഞി ഞവര അരി ഉലുവ ദശമൂലം ദശപുഷ്പ ത്രികടു ജീരകം തേങ്ങാപ്പാൽ മധുരം തുടങ്ങി 25ലേറെ  വരുന്ന മരുന്നുകൾ ചേർത്തു ആണ് കർക്കിടക കഞ്ഞി തയ്യാറാക്കുന്നത്കോവിഡ് പോലെയുള്ള സാംക്രമിക  രോഗങ്ങളെ കുറിച് ആയുർവേദത്തിൽ കാലങ്ങൾക് മുൻപേ പരാമർശിച്ചിട്ടുണ്ട്  .രോഗ പ്രതിരോദ ശേഷി ഏറെ ആവശ്യമുള്ള കോവിഡ് കാലത്ത്  കർക്കിടക മാസ ചികിത്സ ഉപകരിക്കും കൂടാതെ കാത്തിരിപ്പിന്റെ മാസം കൂടിയാണ് കർക്കിടകം പഞ്ഞമാസത്തിൽ നിന്നും സമൃദിയുടെ പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്

error: Content is protected !!
%d bloggers like this: