ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ ജെയ്‌ക്ക് സി തോമസ് തന്നെ ; ജെയ്‌ക്കിനെ പുതുപ്പള്ളിയിലെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഎം

newsdesk

കോട്ടയം: ജെയ്‌ക്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഎം. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജെയ്‌ക്കിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം അറിയിച്ചത്.

പ്രചാരണത്തിനും പുതിയൊരാൾക്ക് കളം പിടിക്കാനും സമയം കുറവായതിനാൽ ജെയ്ക്ക് മത്സരിക്കുന്നതാകും ഉചിതമെന്ന് ജില്ലാഘടകം മുൻപേ അറിയിച്ചിരുന്നു. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് അംഗീകരിച്ചു . കഴിഞ്ഞതവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ ജെയ്ക്കിന് സാധിച്ചതും പരിഗണിചാണ് ഈ തീരുമാനം .കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ലെന്നും കണക്കുകൾ കഥപറയട്ടെയെന്നും ജെയ്ക്ക് പ്രതികരിച്ചു.

പുതുപ്പള്ളിയിലെ ജനങ്ങൾ പ്രബുദ്ധതയോടെ അവലോകനം നടത്തുമെന്ന പ്രതീക്ഷയും എൽഡിഎഫ് സ്ഥാനാർത്ഥി പങ്കുവച്ചു.ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ പുതുപ്പള്ളിയിൽ ഈ മാസം 16ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ പ്രചാരണത്തിനെത്തും. അദ്ദേഹത്തിന്റെ സൗകര്യം നോക്കി തീയതി തീരുമാനിക്കും.സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങൾക്കും ചുമതലകൾ വിഭജിച്ചു നൽകും. മന്ത്രിമാരും എം.എൽ.എമാരും മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. താഴെത്തട്ടിൽ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി വി.എൻ. വാസവൻ, കെ.കെ. ജയചന്ദ്രൻ, പി.കെ. ബിജു എന്നിവർ അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും.
രണ്ട് തവണ ഉമ്മൻ ചാണ്ടിയോട് തോറ്റ ജെയ്ക്ക് സി. തോമസിനോട് വോട്ടർമാർ സഹതാപം കാട്ടുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ ജെയ്ക്ക് വഹിച്ചിട്ടുണ്ട്. 2016ലും 21ലുമാണ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനെതിരെ മത്സരിക്കുന്നുവെന്നതും ഏറെ പ്രത്യേകതയുള്ളതാണ് .

error: Content is protected !!