സഹകരണ മേഖലയിലേക്കുള്ള കേന്ദ്രഅധിനിവേശത്തിനെതിരെ പ്രതിരോധസമരം സംഘടിപ്പിച്ചു

Local News

സഹകരണ മേഖലയിലേക്കുള്ള കേന്ദ്രഅധിനിവേശത്തിനെതിരെ പ്രതിരോധസമരം സംഘടിപ്പിച്ചു . മുക്കം മേഖല മൾട്ടിപർപ്പസ് സഹകരണ ബാങ്കിന് മുമ്പിൽ നടന്ന സമരം CITU ജില്ലാക്കമ്മിറ്റിയംഗം ടി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു. കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ CITU തിരുവമ്പാടി ഏരിയാ കമ്മിറ്റി സെക്രട്ടറി ജോണി എടശ്ശേരി, കാരശ്ശേരി പഞ്ചായത്ത് വനിതാ സഹകരണ സംഘം മുമ്പിൽ KCEU ജില്ലാ പ്രസിഡണ്ട് കെ.ബാബുരാജ്, മുക്കം ഇ എം എസ്സ് ആശുപത്രിക്ക് മുമ്പിൽ KCEU ജില്ലാ കമ്മിറ്റിയംഗം ടി.പി. മുരളീധരൻ, തിരുവമ്പാടി സർവ്വീസ് സഹകരണബാങ്കിന് മുമ്പിൽ KCEU ഏരിയാ പ്രസിഡണ്ട്. കെ.ടി.ബിനു., ഓമശേരിയിൽ ഒ.കെ. നാരായണൻ എന്നിവർ ഉൽഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ KCEU CITU ഏരിയാ സെക്രട്ടറി സി.ടി.ഗഫൂർ, സലീന, ജയപ്രസാദ്, വികാസ്, സുരേഷ് രാരോത്ത്, സജീവ്, രെജയ്, ഡാലിയ, വിനയൻ എന്നിവർ നേതൃത്വം നൽകി

error: Content is protected !!