
Web Desk
മാർച്ച് 24 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒരു വിഭാഗം ബസ് ഉടമകളുടേതാണ് തീരുമാനം. ബസ് ചാർജ് വർധന അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. ഗതാഗത മന്ത്രി ആന്റണി രാജു പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി നാലു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സംഘടനകൾ ആരോപിക്കുന്നു. സമരം സംബന്ധിച്ച് സംഘടനകൾ സർക്കാരിനു നോട്ടിസ് നൽകി.മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് 6 രൂപയാക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂർണമായി ഒഴിവാക്കുക, കോവിഡ് കാലത്ത് അടച്ച നികുതി തിരികെ നൽകുക തുടങ്ങിയവയാണ് ബസുടമകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.