അമ്മത്തൊട്ടിലിലെ കുഞ്ഞിന് പേര് പ്രഗ്യാൻ ചന്ദ്ര ; നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളുടെ പേര് ചേ‍ർത്ത് പ്രഗ്യാൻ ചന്ദ്രയെന്ന് വിളിച്ചത്.

തിരുവനന്തപുരം: പ്രഗ്യാൻ ചന്ദ്ര… അമ്മത്തൊട്ടിലിൽ ക‌‍ൺതുറന്ന ആ കൺമണിയുടെ പേര്. ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിൽ ലഭിച്ച,​ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളുടെ പേര് ചേ‍ർത്ത് പ്രഗ്യാൻ ചന്ദ്രയെന്ന് വിളിച്ചത്.

ചന്ദ്രനിൽ രാജ്യത്തിന്റെ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിന്റെയും ചെസ് ലോകകപ്പ് ഫൈനലിൽ ലോക ചാമ്പ്യനെ വിറപ്പിച്ച ആർ. പ്രഗ്നാനന്ദയുടെയും പേരുകൾ ചേർത്താണ് കുഞ്ഞിന് പേര് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.ഹൈടെക്ക് അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ

error: Content is protected !!