
Web Desk
പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജങ്ഷന് മുന്നിലായി വെച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തള്ളിമാറ്റി ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പൊലീസ് ഇവരെ തടഞ്ഞത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയതായി വിവരമുണ്ട്. നിലവില്‍ പ്രവര്‍ത്തകര്‍ അവിടെ തന്നെ ഇരുന്ന് പ്രതിഷേധിക്കുകയാണ്.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടുന്ന പൊലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.