
newsdesk
പൂവാറംതോടിൽ റോഡ് കയ്യേറി അനധികൃത തടയണ നിർമ്മാണം ,സ്വാഭാവിക നീരുറവ തടഞ്ഞു നിർത്തിയാണ് അനധികൃതമായി തടയണ നിർമാണം നടക്കുന്നത്.റോഡ് കയ്യേറി നിർമാണ പ്രവർത്തനം നടക്കുന്നു എന്ന് കാണിച്ചു പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകി
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറം തോട് മേടപ്പറയിലെ ജാതിക്ക റിസോർട് ഉടമകൾ ആണ് pwd റോഡ് കയ്യേറി തടയണ നിർമിക്കുന്നത്.കോഴിക്കോട് മലപ്പുറം ജില്ലകളിലൂടെ കടന്നു പോകുന്ന പൂവാറംതോട് -നായാടം പൊയിൽ റോഡ് ആണ് കയ്യേറിയാണ് അനധികൃത തടയണ നിർമ്മാണം നടത്തുന്നത്
10 മീറ്റർ വീതിയുള്ള റോഡ് 2 മീറ്ററോളം റിസോര്‍ട് ഉടമകൾ കെട്ടിയെടുത്താണ് നിർമാണ പ്രവർത്തി നടത്തുന്നത് .രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്തു
സ്വാഭാവിക നീരുറവ തടഞ്ഞു നിർത്തിയാണ് അനധികൃതമായി തടയണ നിർമാണം നടക്കുന്നത്.
നിർമാണത്തിനുള്ള കല്ല് ഇതേ പറമ്പിൽ നിന്നും അനധികൃതമായി പൊട്ടിച്ചെടുക്കുകയാണ്,
അനധികൃത നിർമാണമാണ് നടക്കുന്നത് എന്ന് പഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു .