
Web Desk
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചു സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. ഗൂഢാലോചനയെക്കുറിച്ചു പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.അതേസമയം സ്വപ്ന സുരേഷിനെതിരായ വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസും കടുപ്പിക്കുകയാണെന്നും വിവരമുണ്ട്. അന്തിമ തെളിവെടുപ്പിനായി പൊലീസ് പഞ്ചാബിലേക്കു പോകും. രണ്ടു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണു നീക്കം.