മുക്കത്തെ വാനോളം ഉയർത്തി ആ നേട്ടം ;വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കി മുക്കം സ്വദേശിയും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറുമായ സലീം മുട്ടാത്ത്

newsdesk

മുക്കം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സലീം മുട്ടാത്ത് അർഹനായി.മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്.

2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ച സലീം ,കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുക്കം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ ഒട്ടേറെ ലഹരിവിരുദ്ധ വേട്ടകളിൽ പങ്കാളിയായിട്ടുണ്ട്.
കോടഞ്ചേരിയിൽ വയോദികയുടെ തിരോധാനവുമായി ബന്ധപ്പെട്ട തെരച്ചിലിൽ എട്ട് ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ ഏറെ പ്രശംസ നേടിയിരുന്നു.

റിട്ട:അധ്യാപകൻ മുട്ടാത്ത് അബ്ദുൽഅസീസ് മൗലവി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെറുവാടി ഗവ:ഹൈസ്‌കൂളിലെ അധ്യാപിക സെറീന യു.പി ഭാര്യയാണ്. റസൽ സലീം, സിയ സലീം മക്കളാണ്.

error: Content is protected !!