കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനിടെ ബാവലിപ്പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മരിച്ചത്‌ കോഴിക്കോട് അത്തോളി സ്വദേശി

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനിടെ ബാവലി പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അത്തോളി സ്വദേശി നിഷാദി(40) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊട്ടിയൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള അണുങ്ങോട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പേരാവൂർ ഫയർഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് നിഷാദിനെയും കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിനെയും കാണാതായത്.

പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പോലീസിനെ അറിയിക്കുകയായിരുന്നു.

error: Content is protected !!