മയക്കുമരുന്ന് കേസ് ഒതുക്കാൻ 1.25 ലക്ഷം കൈക്കൂലി വാങ്ങി ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

newsdesk

. ജയനെയാണ് എ.ഡി.ജി.പി സസ്‌പെൻഡ് ചെയ്തത്. ഹോംസ്റ്റേയിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഉടമയെ കേസിൽനിന്നൊഴിവാക്കുവാൻ വൈത്തിരി സി.ഐക്ക്കൈക്കൂലി നൽകിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

തിരുവനന്തപുരം സ്വദേശിയാണ് ജയൻ. ലക്കിടി മണ്ടമലയിലെ ഹോംസ്‌റ്റേയിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി 9 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽനിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കുവാൻ സി.ഐ പണം പറ്റുകയായിരുന്നു. ​കൈക്കൂലി കേസിൽ കൂട്ടുപ്രതിയായ സി.പി.ഒയെ തിരുനെല്ലിയിലേക്ക് സ്ഥലം മാറ്റി.

സി.ഐക്കെതിരെ അന്വേഷണം നടത്തിയ സ്‌പെഷൽ ബ്രാഞ്ച്, ഹോംസ്റ്റേ നടത്തിപ്പുകാരനായ പ്രമോദിൽനിന്ന് മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

error: Content is protected !!