
NEWSDESK
കോട്ടയം : മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി രണ്ടു .യുവാക്കൾ വൈക്കത്ത് പൊലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും (25) തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് (25) അറസ്റ്റിലായത്. 32 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
ഇരുവരും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈക്കം തോട്ടുവാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയാണ് പൊലീസ് ഇവരെ വളഞ്ഞത്. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇവരിൽ നിന്ന് ലഹരി ഉത്പന്നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ ശരീര പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെത്തിയത്.അറസ്റ്റിലായ അക്ഷയ് സോണി എറണാകുളത്ത് കഞ്ചാവ് കേസിലും കുമരകത്ത് മുക്കുപണ്ട തട്ടിപ്പ് കേസിലും പ്രതിയാണ്. മുനീറിനെതിരെ ഈരാറ്റുപേട്ടയിൽ എക്സൈസിലും പൊലീസിലും കഞ്ചാവ് കേസുകളുണ്ട്. കോട്ടയം എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ണ്ണ അൽശിഫ ഹോസ്പിറ്റലിൽ .കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .