മഞ്ചേരിയിൽ ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മഞ്ചേരി: മഞ്ചേരിയിൽ ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം  മേൽമുറി ഇരുത്തിയേങ്ങൽ നൂറേങ്ങൽ മുക്ക് സ്വദേശി  തയ്യിൽ വീട്ടിൽ പ്രമോദ് [35] വയസ്സ് ആണ് മരിച്ചത് .
കോഴിക്കോട് റൂട്ടിൽ ഇന്ത്യൻ മാളിന് സമീപം ഇന്ന് ഉച്ചയോടെ ആണ് അപകടം. ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനാണ് മരണപ്പെട്ടത് .  ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .മൃതദേഹം പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ .കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

error: Content is protected !!