15 സയനൈഡ് വാതകം നിറച്ച വിഷബോംബുകള്‍ പൊട്ടിത്തെറിക്കുമെന്ന് സന്ദേശം; കോഴിക്കോട് ജില്ലാ കോടതിക്ക് ബോംബ് ഭീഷണി

കോഴിക്കോട്: ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

അലക്‌സ് പോള്‍ മേനോന്‍ @ഔട്ട്‌ലുക്ക് ഡോട്ട് കോം എന്ന ഇമെയിലില്‍ നിന്നാണ് ബോംബ് ഭീഷണി വന്നത്. ”നിരപരാധികള്‍ക്ക് നീതി ലഭിക്കാത്തപ്പോള്‍ ഒരു കോടതികൊണ്ട് എന്ത് പ്രയോജനം, ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്‌ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല. ഒരു റിസ്‌ക് എടുക്കരുത്. ഇത് വ്യാജ ഭീഷണിയല്ല. കോടതി ജഡ്ജി ചേമ്പറില്‍ 15 സയനൈഡ് വാതകം നിറച്ച വിഷ ബോംബുകള്‍ സ്‌ഫോടനം നടത്തും.” എന്നായിരുന്നു സന്ദേശം.

ഇതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും കോടതിയില്‍ പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താനായില്ല.

error: Content is protected !!