
NEWSDESK
മുക്കം : ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ തകർക്കുന്നു എന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയൻറ് സെക്രെട്ടറി പി എം ആർഷോ
ജൂൺ 27 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന എസ്എഫ്ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചു ‘കാവി പുതക്കുന്ന ദേശീയ വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മറ്റി എരഞ്ഞിമാവിൽ നടത്തിയ നടത്തിയ സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി എം ആർഷോ .
RSS കേന്ദ്രങ്ങളുടെ നിലപാട് വിദ്യാഭ്യാസ മേഖലയിലും അടിച്ചേൽപ്പിക്കുന്നുവെന്നും ചരിത്രത്തെ വളച്ചൊടിച്ചു വർഗീയ തിരുകി കയറ്റുന്നുവെന്നും ആര് എന്ത് പഠിക്കണമെന്ന് പോലും തീരുമാനിക്കുന്ന വിധത്തിൽ ആണ് ഇപ്പൊഴത്തെ അവസ്ഥയെന്നും 2020ലെ വിദ്യാഭ്യാസ നയം ആദിവാസികളെയടക്കം പുറംതല്ലുന്ന വിധത്തിൽആയെന്നും ആർഷോപറഞ്ഞു .
പരിപാടി ഉൽഘാടനം , പി എം ആർഷോ നിർവഹിച്ചു .എസ്എഫ്ഐ ഏരിയ സെക്രട്ടറി അബി ഇ അധ്യക്ഷത വഹിച്ചു . ബിനോയ് ടി ലൂക്കോസ്സ്വാഗത പ്രസംഗം നടത്തി .ലിന്റോ ജോസഫ് MLA, .ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് .നാസർ കൊളായി എന്നിവർ അഭിവാദ്യമർപ്പിച്ചു .എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ഫസിൽ ഷെരീഫ് നന്ദി പറഞ്ഞു