
Web Desk
കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണ്. സമരം നടത്തിയവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എഴുനൂറിലധികം കര്‍ഷകര്‍ ജീവത്യാഗം നടത്തേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു.