കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടികളെ താമരശ്ശേരിയില്‍ കണ്ടെത്തി

കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. താമരശ്ശേരി അമ്പായത്തോട് നിന്നാണ് മൂന്നു കുട്ടികളെയും കണ്ടെത്തിയത്. പരീക്ഷാഭയമാണ് കുട്ടികള്‍ പോകാന്‍ കാരണമെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്.

കുട്ടികള്‍ വയനാട്ടിലേക്ക് പോയതായായിരുന്നു പൊലീസ് സംശയിച്ചത്. വയനാട്ടിലേക്കുള്ള ബസില്‍ ഇവര്‍ കയറിയതായി സംശയമുണ്ടായിരുന്നു. തുടര്‍ന്ന് വയനാട്ടിലടക്കം അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ അമ്പായത്തോട് കണ്ടെത്തിയത്. മൂന്നുപേരെയും കോഴിക്കോടേക്ക് എത്തിക്കും.

സി.ഡബ്ല്യു.സിയ്ക്ക് കീഴിലുള്ള ഫ്രീ ബേര്‍ഡ്‌സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നും 11, 12,13 വയസ്സുള്ള പെണ്‍കുട്ടികളെ ഇന്ന് രാവിലെ മുതലായിരുന്നു കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍, മൂവരും സ്‌കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികള്‍ നടക്കാവ് ഗേള്‍സ് സ്‌കൂളിലും ഒരാള്‍ ചാലപ്പുറം സ്‌കൂളിലും ആണ് പഠിക്കുന്നത്.

error: Content is protected !!