പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികളുടെ സമ്മാനം;പന്നിക്കോട് എയുപി സ്കൂളിൽ ടർഫ് നിർമ്മാണത്തിന് തുടക്കം

മുക്കം: പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കമായപ്പോൾ പന്നിക്കോട് എയുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ നൽകിയത് വേറിട്ട സമ്മാനം.നിലവിലെ സ്കൂൾ മൈതാനം ആധുനിക രീതിയിൽ കളിമൺ ടർഫ് കോർട്ടാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് പൂർവ വിദ്യാർത്ഥികൾ തുടക്കമിട്ടത്. ലൗ ഷോർ സ്പെഷ്യൽ സ്കൂൾ ജനറൽ സെക്രട്ടറി യു.എ മുനീറിൻ്റെയും എ യു പി സ്കൂൾ മാനേജർ സി.കേശവൻ നമ്പൂതിരിയുടേയും സാമ്പത്തിക സഹായത്തോടെയാണ് 12 ലക്ഷത്തോളം ചിലവിൽ കളിമൺ ടർഫ് നിർമ്മിക്കുന്നത്. സി. ഫസൽ ബാബു ചെയർമാനും സി. ഹരീഷ് കൺവീനറും ടി.കെ ജാഫർ ട്രഷററുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


കളിമൺ ടർഫിൻ്റെ തറക്കല്ലിടൽ കർമ്മം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. യു. എ മുനീർ മുഖ്യാതിഥിയായി. ചടങ്ങിൽ സ്കൂൾ ലാേഗോ പ്രകാശനം മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു നിർവഹിച്ചു. സ്കൂളിലെ അധ്യാപിക സ്വാതിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. പുതിയ വിദ്യാർത്ഥികൾക്കുള്ള ഫലവൃക്ഷതൈ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. ഈ വർഷം സ്കൂളിനിന്ന് വിരമിച്ച പി.ഉണ്ണികൃഷ്ണൻ സ്കൂളിന് നൽകിയ ഫോട്ടോ സ്റ്റാറ്റ് മെഷീൻ പ്രധാനാധ്യാപിക സജ്നി ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, യു.പി മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, സ്കൂൾ മാനേജർ സി.കേശവൻ നമ്പൂതിരി, ഇ.എ നാസർ, പ്രധാനാധ്യാപിക സജ്നി, എം.പി.ടി.എ പ്രസിഡൻ്റ് റസീന മജീദ്, പി.കെ ഹഖീം കളൻതോട് ,പി.വി അബ്ദുല്ല, ഷക്കീർ വാവ, രജീഷ് പരപ്പിൽ, സലീന,
തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!