സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ

Web Desk

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേൽക്കുന്നത്. മുസ്‍ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ സാഹിബ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2009 മുതൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു.

error: Content is protected !!