
NEWSDESK
പാലക്കാട്: തിരുവാഴിയോട് കല്ലട ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു . കാര്‍ഷിക വികസന ബാങ്കിന് മുമ്പില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ചെന്നൈയില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റേഡിന് നടുവില്‍ വച്ച് മറിയുകയായിരുന്നു.
മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനാബാ ബീവിയാണ് മരിച്ച ഒരാള്‍. രണ്ടാമത്തയൊളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകട സമയത്ത് 38 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിനടിയില്‍പ്പെട്ടവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്.