പെണ്ണുകാണാൻ വീട്ടിലെത്തി , എന്നാൽ ലക്ഷ്യം വേറെ; നാട്ടുകാർ കെെയോടെ പൊക്കി പൊലീസിലേൽപ്പിച്ചു

NEWS DESK

തിരൂർ: പെണ്ണുകാണാനെന്ന് പറഞ്ഞെത്തിയ ആൾ വയോധികയുടെ രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചോടി. മലപ്പുറം ജില്ലയിലെ വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂർ കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫ് (50)​ എത്തിയത്.

സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാൻ വന്നതാണെന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞാണ് ഇയാൾ വീട്ടിനുള്ളിലേയ്ക്ക് കയറിയത്. പിന്നാലെ വയോധികയുടെ കെെയിൽ നിന്ന് വെള്ളം വാങ്ങുന്നതിനിടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബെെക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വയോധികയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി അഷ്റഫിനെ പിടികൂടി പൊലീസിന് കെെമാറി. അഷ്റഫ് വന്ന ഇരുചക്രവാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!