ഒരു പ്രമോദ് പപ്പനിക് അപ്രോച്ചില്‍ ‘ബോചെ’യുടെ ഓണപ്പാട്ട് വീഡിയോ

Entertainment Desk

പ്രമോദ് പപ്പന്‍ കൂട്ട്‌കെട്ട് സംവിധാനം ചെയ്ത പുതിയ ഓണപ്പാട്ട് പുറത്തുവിട്ടു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച ഓണപ്പാട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഗുഡ്‌വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. ‘ഓണക്കാലം ഓമനക്കാലം’ എന്നാണ് വീഡിയോയുടെ പേര്. കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെ നല്ലൊരു ഓണക്കാലം വരും എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ബോബി ചെമ്മണ്ണൂര്‍ അഭിനയിക്കുന്നത്. ഒരു ‘പ്രമോദ് പപ്പനിക് അപ്രോച്ച്’ ആയി ഒരുക്കിയിരിക്കുന്ന വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് ബോബി എത്തുന്നത്. ഗാനത്തിന് അനുസരിച്ച് നൃത്തവും ആയോധന മുറകളും ബോബി ചെമ്മണ്ണൂര്‍ ചെയ്യുന്നുണ്ട്.

നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ‘മമ്മൂക്ക കലാഭൈരവന്‍’ എന്ന പേരില്‍ പ്രമോദ് പപ്പന്‍ വീഡിയോ ചെയ്തിരുന്നു. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം എം.ഡി രാജേന്ദ്രനാണ് രചിച്ചത്.

error: Content is protected !!