യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ

Web Desk

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. തൃശൂർ പോലൂക്കര സ്വദേശി സനൂപാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യൂട്യൂബർ പിടിയിലായത്.

error: Content is protected !!