
newsdesk
മുക്കം: കനത്ത കാറ്റിൽ വൻ പ്ലാവ് മരം കടപുഴകി വീണ് വൈദ്യുത ലൈനുകൾ തകർന്നു. ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. വെളിമണ്ണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പ്ലാവ് കാറ്റിൽ കടപുഴകി വീണത്.
കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ ലൈനിലേക്ക് വീണതോടെ ഇതു വഴിയുള്ള ഗതാഗത തടസ്സമായത്. വിവരമറിഞ്ഞ് മുക്കത്ത് നിന്ന് എത്തിയ അഗ്നി രക്ഷാസേന മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
സീനിയർ ഓഫീസർ സി മനോജ് ൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായപി.ടി ശ്രീജേഷ്, വൈ. പി. ഷറഫുദ്ദീൻ ,എൻ ഷിനിഷ് ,കെ കെ ജയ്സൽ, ഹോം ഗാർഡ് പി കെ രാജൻ എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റി തടസ്സങ്ങൾ നീക്കിയത്.