ഓമശ്ശേരി വെളിമണ്ണയിൽ കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ പെൻഷൻ മസ്റ്ററിംഗ്

ഓമശ്ശേരി: വെളിമണ്ണയിൽ കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും വാർഡ് മെമ്പർ മുനവ്വർ സാദത്ത് പുനത്തിലിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് നടത്തി.

അക്ഷയ സംരംഭകൻ ഷറഫു, സ്റ്റാഫ് ഇർഫാന എന്നിവരുടെ നേതൃത്വത്തിൽ 32 ഓളം വീടുകളിലാണ് ഈ സേവനം പൂർത്തിയാക്കിയത്.

ഇതിന്റെ ഭാഗമായി ഇന്റർനാഷണൽ പാരാ സ്വിമ്മിംഗ് താരവും സമര നായകനുമായ അസീം വെളിമണ്ണയുടെ മസ്റ്ററിംഗും വീട്ടിലെത്തി പൂർത്തീകരിച്ചു.

error: Content is protected !!