മാലിക്; ‘കുടുംബനൃത്തവുമായി’ നിമിഷ സജയനും വിനയ് ഫോര്‍ട്ടും

Entertainment Desk

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് മലയാള സിനിമാലോകം. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷ സജയനും വിനയ് ഫോര്‍ട്ടും.

നിമിഷയെയും വിനയ്‌യെയും കൂടാതെ മാല പാര്‍വതിയും ചിത്രത്തില്‍ അപ്പന്‍ കഥാപാത്രത്തെ ചെയ്ത നടനും ഡാന്‍സ് വീഡിയോയിലുണ്ട്. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയിലെ ഡാന്‍സ് കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.വിനയ് ഫോര്‍ട്ട് ഒറിജിനല്‍ വീഡിയോ പങ്കുവെച്ചപ്പോള്‍ പാട്ടൊക്കെ എഡിറ്റ് ചെയ്ത് കയറ്റിയ വീഡിയോയാണ് നിമിഷ പോസ്റ്റ് ചെയ്തത്. ഫാമിലി, കുടുംബനൃത്തം എന്നീ ക്യാപ്ഷനുകളും ഇരുവരും നല്‍കിയിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്.

മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച മാലിക് ജൂലൈ 15നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

error: Content is protected !!