ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സംഭവം കൊട്ടാരക്കരയിൽ

WebDesk

കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ആളുകള്‍ പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!