അക്രമിസംഘം വീട്ടിൽ കയറി യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

Web Desk

മുവാറ്റുപുഴയിൽ അക്രമിസംഘം യുവാവിനെ വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചു. മൂവാറ്റുപുഴയിലെ കടാതിയിലാണ് സംഭവം. അക്രമിസംഘം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയ്ക്കും വെട്ടേറ്റു. അമ്മയുടെ കൈവിരൽ അറ്റു. കടാതി സ്വദേശികളായ ബിനു അമ്മ ബിന്ദു എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആക്രമണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!