മോഷണം പോയ 30 പവന്റെ സ്വർണാഭരണം തിരികെ കൊണ്ടിട്ട നിലയിൽ ;കാരശ്ശേരി, കൂടങ്ങര മുക്കിൽ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം

മുക്കം : ഗത്യന്തരമില്ലാതെ മോഷ്ടിച്ച സ്വർണ്ണം തിരികെ കൊണ്ടിട്ടു മോഷ്ട്ടാവ് , കാരശ്ശേരി കുമാരനെലൂർ കൂടങ്ങര മുക്കിൽ ഷെറീനയുടെ വീട്ടിൽനിന്നും മോഷണം പോയ 30 പവനോളം വരുന്ന സ്വർണാഭരണം ആണ് വീട്ടിൽ തിരികെ കൊണ്ടിട്ട നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞദിവസം വീടിന്റെ ഓട് പൊളിച്ചു കവർച്ച നടത്തിയാണ് മോഷ്ട്ടാവ് സ്വർണ്ണം കൊണ്ടു പോയിരുന്നത് . പ്രതിയെ പിടിക്കാനായി പോലീസ് അനേഷണം ഊർജിതമാക്കി നടത്തുന്നതിനിടെയാണ് ഈ സംഭവം .

വീടിന് പുറകിലെ അലക്കാനുള്ള വസ്ത്രങ്ങൾ സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണ്ണം ലഭിച്ചത്. വീട്ടുകാർ വസ്ത്രങ്ങൾ അലക്കാനായി എടുത്തപ്പോളാണ് സ്വാർണ്ണാഭരണം ശ്രദ്ദയിൽ പെട്ടത് . മുക്കം പോലീസ് സ്ഥലത്തെത്തി തിരിച്ചുകിട്ടിയ സ്വർണാഭരണം പരിശോധിക്കുന്നു .20 ഇനം സ്വർണ്ണാ ഭരണങ്ങളാണ് കണ്ടെത്തിയത്

error: Content is protected !!