ഡോ :എം.എൻ. കാരശ്ശേരിക്കു മുക്കം റോട്ടറി ക്ലബ്ബിന്റെ ആദരം

മുക്കം : മുക്കം റോട്ടറി ക്ലബ്ബിന്റെ കുട്ടികളുടെ വിഭാഗമായ ഇന്ററാക്ട് ക്ലബ് മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ” വായനാ ശീലം ” എന്നതിനെ അടിസ്ഥാനമാക്കി ഒരു ശില്പശാല നടത്തി. പ്രശസ്ത സാഹിത്യകാരനും വാഗ്മി യുമായ ഡോക്ടർ എം. എൻ. കാരശ്ശേരി നയിച്ച ക്ലാസ്സിൽ സ്കൂളിലെ ധാരാളം കുട്ടികളും, അധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു.

ഇന്ററാക്ട് ക്ലബ് പ്രസിഡണ്ട്‌ മാളവിക അധ്യക്ഷ ആയിരുന്നു.റോട്ടറി ക്ലബ് പ്രസിഡന്റ്‌ ഡോ. സി കെ ഷാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ Dr. എം. എൻ. കാരശ്ശേരിക്ക് ഉപഹാരം നൽകി ആദരിച്ചു.മുക്കം റോട്ടറി ക്ലബ്ബിന്റെ സെക്രട്ടറി ഉമ്മർ കൊനരി, റോട്ടറി ഡിസ്ട്രിക്റ്റ് ചെയർ കെ . പി അനിൽകുമാർ ഇന്ററാക്ട് ക്ലബ്‌ സെക്രട്ടറി ശ്രേയ ഹെഡ് മാസ്റ്റർ മനോജ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

ക്ലാസിനു ശേഷമുള്ള ആശയവിനിമയ വേളയിൽ ഇന്ററാക്ട് ക്ലബ്‌ അംഗങ്ങൾക്ക് പുറമെ ധാരാളം കുട്ടികൾ ഭാഗബാക്കായി. 13 ആം വയസ്സിൽ എഴുതി തുടങ്ങിയ, ഇതിനകം ഒരു പുസ്തകം പ്രസിദ്ധീകരിച്ച കീർത്തി എം എന്ന വിദ്യാർത്ഥിനിയെ കാരശ്ശേരി മാഷ് അഭിനന്ദിച്ചു.മുക്കം റോട്ടറി ക്ലബ്അംഗങ്ങളായ സുരേഷ്ബാബു കൊറ്റങ്ങൾ, ഡോ. തിലക്, സുകുമാരൻ മാസ്റ്റർ, ഹുസ്സൻ ഗ്രീൻ, തോമസ് ചെല്ലംതറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!