നോർത്ത് കാരശ്ശേരിയിൽ മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരിയിലെ മാടാം പുറം വളവിലാണ് അപകടം ഉണ്ടായത് .

എടവണ്ണ പാറയിൽ നിന്നും കോഴി ഇറച്ചിയുമായി മുക്കം ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് . വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരും പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപെട്ടു

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന് ശേഷം നിരവധി വാഹനങ്ങൾ ഇവിടെ നിയന്ത്രണം വിട്ട് മറിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് .

റോഡ് നിർമാണത്തിലെ അശാസ്ത്രീയത ആരോപിച്ച് സംസ്ഥാന പാത ഉപരോധം ഉൾപ്പടെ നടന്നിരുന്നു.

error: Content is protected !!