മുക്കം നഗരസഭ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ രാഷ്ട്രീയവത്കരിച്ചു ; മുക്കം പി സി തിയ്യേറ്ററിൽ യൂത്ത് കോൺഗ്രസ്പ് പ്രവർത്തകയായ സംവിധായിക പ്രതിഷേധിച്ചു

മുക്കം : മുക്കം നഗരസഭ 16,17,18 തിയ്യതികളിലായി മുക്കത്ത് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്‌വൽ രാഷ്ട്രീയവത്കരിച്ചു എന്നാരോപിച്ച് നവാഗത സംവിധായിക ഫെസ്റ്റിവെൽ നടന്ന മുക്കം പി സി തിയ്യേറ്ററിൽ പ്രതിഷേധിച്ചു. മുക്കം ,കല്ലുരുട്ടി സ്വദേശിനിയും സാറാ എന്ന ഹൃസ്വ സിനിമയുടെ സംവിധായികയുമായ ആൻ തെരേസ റോബർട്ടാണ് പ്രതിഷേധിച്ചത് .

താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകയായതുകൊണ്ട്മാത്രമാണ് ജനകീയത ഏറെയുള്ള സിനിമയായിട്ടും തന്റെ സിനിമയ്ക്ക് ജൂറി പരാമർശം പോലും തരാതിരുന്നതെന്നാണ് ആരോപണം .

കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവെലിന്
പബ്ലിക്ക് ഫോറമോ ,പബ്ലിക്ക് വെബ്സൈറ്റോ ഇല്ലാതെയാണ് സംഘടിപ്പിച്ചത് .

സി പി ഐ എം പ്രവർത്തകരായ നാടക പ്രവർത്തകരെയാണ് ജൂറി അംഗങ്ങൾ ആക്കിയത് മറ്റ് ജൂറിഅംഗങ്ങൾ ആരാണെന്ന് സംഘടകർ വെളിപ്പെടുത്തുന്നില്ല .

തന്റെ സിനിമയും അതെ ദിവസം പ്രദർശിപ്പിച്ചതും ജൂറി പരാമർശവും അവാർഡുകളും ലഭിച്ച സിനിമ
മറ്റ് നിഷ്പക്ഷ ജൂറിയെകൊണ്ട് വിലയിരുത്തണമെന്നും സംവിധായിക ആൻ തെരേസ റോബർട്ട് പറഞ്ഞു

എന്നാൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനാണ്കഴിഞ്ഞ 3 വർഷമായി കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് മുക്കം നഗരസഭ ഫിലിം ഫെസ്റ്റ് നടത്തിവരുന്നതെന്നും യാതൊരു രാഷ്ട്രീയവും ഇതിൽ ഇല്ല എന്നും നഗരസഭാചെയർ പേഴ്സൺ ചാന്ദിനി പറഞ്ഞു. സ്ക്രീനിങ് നടത്തി സിനിമ തെരഞ്ഞെടുക്കുന്നതും വിജയികളെ പ്രഖ്യാപിക്കുന്നതും ജൂറിയാണ് ജൂറിയെ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയം നോക്കിയല്ലഎന്നാൽ തുടക്കമായതുകൊണ്ട് വെബ്‌സൈറ്റ് ഉണ്ടായിരുന്നില്ല ഭാവിയിൽ അത്തരം കാര്യങ്ങൾ ചെയ്യുമെന്നും നഗരസഭാ ചെയർ പേഴ്സൺ ചാന്ദിനി പറഞ്ഞു

പ്രതിഷേധിച്ച ആൻ തെരേസ റോബർട്ടിന് പിന്തുണയുമായി കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നുകോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഷാബ് മുല്ലോളി , യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ലെറിൻ റാഹത് , മുന്തീർ , സിയാദ് എന്നിവരാണ് എത്തിയത്

error: Content is protected !!