
newsdesk
മുക്കം : മാസങ്ങൾക്ക് മുൻപ് ആദ്യഘട്ട ട്ടാറിങ് പ്രവർത്തി പൂർത്തീകരിച്ച മുക്കം വെസ്റ്റ് മാമ്പറ്റ റോഡ് വാട്ടർ അതോറിറ്റി കുത്തിപൊളിക്കുന്നു. കയ്യിട്ടാപൊയിലിൽ പൈപ്പ് പൊട്ടിയ റോഡിൻറെ മധ്യ ഭാഗത്താണ് ട്ടാർ കുത്തിപൊളിച്ച് പൈപ്പ് നന്നാകുന്നത് .
അഞ്ച് കോടിയോളം രൂപ ചിലവഴിച്ച് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് റോഡ് പ്രവർത്തി ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ പറഞ്ഞതാണ് വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റണമെന്ന് എന്നാൽ ഇത് കേൾക്കാതെ തദ്ദേശ തിരെഞരടുപ്പിന് മുൻപ് ആദ്യഘട്ട ടാറിംഗ് പ്രവർത്തി നടത്തിയ റോഡാണ് ഇപ്പോൾ കുത്തിപൊളിക്കുന്നത്.
അഞ്ച് കോടിയോളം രൂപ ചിലവഴിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വർഷങ്ങൾക്ക് മുൻപ്പ് പ്രവർത്തി ആരംഭിച്ചതും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആദ്യഘട്ട ടാറിംഗ് പ്രവൃത്തി നടത്തുകയും ചെയ്ത മുക്കം വെസ്റ്റ് മാമ്പറ്റ ബൈപാസ് റോഡിലെ കയ്യിട്ടാപൊയിലിലാണ് റോഡിന് നടുവിലെ ട്ടാറിങ് കുത്തിപൊളിച്ച് വാട്ടർ അതോറിറ്റിയുടെ പൈപ്പ് നന്നാകുന്നത്.
റോഡ് പ്രവർത്തി ആരംബിക്കുന്നതിന് മുൻപ് പതന്നെ നാട്ടുകാർ ജന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും കരാറുകാരോടും പറഞ്ഞതാണ് റോഡിനടിയിലെ പൈപ്പുകൾ പഴകിയതാണെന്നും ഇത് മാറ്റി സ്ഥാപിക്കണമെന്നും എന്നാൽ ഇത് മുഖവിലകെടുക്കാതെ തെരെഞ്ഞെടുപ്പ് മുന്നിൽകണ്ട് ആദ്യഘട്ട ട്ടാറിങ് പ്രവർത്തി നടത്തുകയും റോഡ് തുടങ്ങുന്ന പി സി ജംഗ്ഷനിലും കുറ്റിപ്പാലയുടെയും കയ്യിറ്റാപൊയിലിന്റെയും ഇടയിലായുള്ള സ്ഥലത്തും റ്റാറിങ് പ്രവർതി പൈപ്പ് സ്ഥാപിക്കാണെന്ന്പരിൽ ഒഴിച്ചിടുകയും ചെയ്തു എന്നാൽ ഇപ്പോൾ തന്നുടെ 3 കിലോമീറ്ററോളം ദൂരമുള്ള റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുകയും നിരവതി തവണ റോഡ് കുത്തിപൊളിച്ച് കുഴി എടുക്കുകയും ചെയ്തതോടെ റോഡ് പൂർണമായും ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ് മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിന്ന് ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്.
റോഡ് പ്രവർത്തി ഒരുവർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിലും വാട്ടർ അതോർത്തിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിലും റോഡിനായി സർവേ നടത്തിയ സ്ഥലം ഏറ്റെടുക്കാത്തതിലും നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു എന്നാൽ ഇപ്പോഴും റോഡ് പ്രവർത്തി പാതിവഴിയിൽ കിടക്കുകയാണ്. എത്രയും പെട്ടന്ന് റോഡിലെ പഴകിയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് റോഡ് പ്രവർത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.