അവശ വിഭാഗങ്ങളിലേക്ക് ഇറങ്ങിയ പ്രവർത്തനം ;അർഹതക്കുള്ള അംഗീകാരം ;സംസ്ഥാന അദ്ധ്യാപിക അവാർഡ് ജേതാവിന്റെ വിജയത്തിൽ മലയോരത്തിനും അഭിമാനിക്കാം

മുക്കം : മലപ്പുറം ജില്ലയിലെ അരീക്കോട് മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിൽ 1998 മുതൽ സോഷ്യോളജി വിഭാഗം അധ്യാപികയായി പ്രവർത്തിക്കുന്ന ഡോക്ടർ ബിന്ദു ജയകുമാർ ഇന്ന് ആദരവിൻറെ നിറവിലാണ് .

മലയോരത്തെ മൂന്ന് അധ്യാപകർക്ക് സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡ് ലഭിച്ചതിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് ഡോക്ടർ ബിന്ദു ജയകുമാർ

2020 ൽ AHSTA യുടെ ഏറ്റവും നല്ല അധ്യാപിക അവാർഡ്,സ്റ്റേറ്റ് പിടിഎ മാതൃകാ അധ്യാപക പുരസ്കാരം, സോൺ അംബാസിഡർ ,എന്നീ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. വൃദ്ധസദനങ്ങളെകുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.അവരുടെ പുനരധിവാസത്തിന് നിരവധി സഹായ പദ്ധതികൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. മെൻസ്ട്രുറൽ ഹൈജീൻ ട്രെയിനിങ് അംബാസിഡർ , അഞ്ഞൂറിൽ അധികം കാഴ്ച പരിമിതിയനുഭവിക്കുന്നവർക്ക് വിജ്ഞാന ദീപം പദ്ധതിയിലൂടെ ഓൺലൈനായും,ഓഫ്‌ലൈനായും പുസ്തകങ്ങളും,പത്രങ്ങളും വായിച്ചുകൊടുത്ത് ശബ്ദ ദാനം (ഓഡിയോ ലൈബ്രറി )പരിപാടിക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു.ദരിദ്രർക്ക് വീടുകൾവെച്ചുകൊടുക്കൽ,ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകി വരാറുണ്ട്.സാമ്പത്തികമായപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് സഹായം ചെയ്യാറുണ്ട്.

ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിനായുള്ള സഹചാരി പദ്ധതി സ്പോൺസർഷിപ്പ് നൽകുന്നതിലും താല്പര്യം കാണിച്ചിട്ടുണ്ട്.ബയോ ഡൈവേഴ്സിറ്റി ഗാർഡനിങ്ങിൽ പ്രവർത്തിച്ചു വരുന്നു.സ്ത്രീകളുടെയും,കുട്ടികളുടെയും പ്രശ്നങ്ങളെ അധികരിച്ചുള്ള ഡോക്യുമെൻററികൾ,മദ്യം ,മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള ഷോർട്ട് ഫിലിമുകൾ ,ബോധവൽക്കരണ പ്രവർത്തനങ്ങൾ,ചാനൽ ചർച്ചകൾ ,മോട്ടിവേഷൻ ക്ലാസുകൾ,എന്നിവയിലുംമുന്നിട്ടുനിന്ന് പ്രവർത്തിക്കുന്നു.

കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ഇ . കെ .ജയകുമാർ ഭർത്താവാണ്.മകൻ അതുൽ (എൻജിനീയർ മലബാർ ഗോൾഡ് ),മകൾ ഡോ.ഗൗരി. തൃശ്ശൂർ സ്വദേശിനിയായ ഇവർ ഇപ്പോൾ മുക്കം മണാശ്ശേരിയിൽ താമസിക്കുന്നു.അച്ഛൻ തൃശ്ശൂരിലെ വ്യവസായ പ്രമുഖൻ പരേതനായ സുഭാഷ് ചന്ദ്രൻ.അമ്മ രാധ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!