
newsdesk
മുക്കം: മുക്കം ടൗണിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുക്കം കെഎസ്ഇബി ഓഫീസിനു മുന്നിലേക്ക് മാർ ച്ചും ധർണ്ണയും സംഘടിപ്പിച്ചു .
കഴിഞ്ഞ കുറെ ആഴ്ചകളായി മുക്കം ടൗണിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും ഇതുമൂലംവ്യാപാരികൾ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നതെന്നും ചൂണ്ടികാട്ടിയാണ് വ്യാപാരികൾ പ്രതിഷേധം നടത്തിയത്
മാർച്ച് വ്യാപാരി സമിതി ഏരിയ സെക്രട്ടറി എൻ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഇത് സൂചനാ സമരം മാത്രമാണെന്നുംപ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് വ്യപാരി സമൂഹം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞുസുൽഫി കൈരളി അധ്യക്ഷനായിരുന്നു. ബാബു വെള്ളാരംകുന്ന് സി.ടി ന ളേശൻ സജീഷ് വായലത്ത്തുടങ്ങിയവർ സംസാരിച്ചു.മാർച്ചിന് ശശി ഊരാളുങ്കൽ വിജയൻ ചില്ലാനം ഷിബു കല്ലൂർഹാറൂൺ റഷീദ് ആബിദ് എന്നിവർ നേതൃത്വo നൽകി.