
newsdesk
മുക്കം : ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമാനമായി ഉത്തരേന്ത്യൻ തെരുവീഥികളിൽ പോരാട്ടം നടത്തുന്ന മതേതരവാദികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും.മതേതര ഇന്ത്യയുടെ മരണ മണിമുഴക്കുന്ന സംഘപരിവാറുമായി സന്ധി ചേർന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്തു് 13.5 കോടിയോളം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് അറുത്തു മാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
മുക്കം പാലത്തിനു സമീപമുള്ള മിനി പാർക്കിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് നോർത്ത് കാരശ്ശേരി മാടാമ്പുറത്ത് സമാപിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കുറ്റി,ഭാരവാഹികളായ കെ പി അബ്ദുല്ല,സി കെ ഉമ്മർ സുല്ലമി,എൻപി കാസിം,എ പി മുഹമ്മദ് ബാപ്പു,കെഎം അശ്റഫ് അലി,പി പി എസ് ശിഹാബ്,കെ എം മുഹമ്മദ് സുബൈർ,മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം വി എ റഷീദ് മാസ്റ്റർ,യൂത്ത് ലീഗ് നിയോജകമണ്ഡലം ട്രഷറർ മുഹ്സിൻ എം ടി,സെക്രട്ടറി സിറാജുൽ ഹഖ്,വനിതാ ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അമീനാബാനു,കർഷകസംഘം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നടുക്കണ്ടി അബൂബക്കർ,വനിതാ ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് മുംതാസ് ബാപ്പു,പഞ്ചായത്ത് പ്രസിഡൻറ് സൈനബ സുബൈർ,സെക്രട്ടറി ആമിന എടത്തിൽ,ത്രിതല പഞ്ചായത്ത് അംഗങ്ങളായ മുനീർ ആലിങ്ങൽ,സീനത്ത് കവണഞ്ചേരി,ഹസീന ബഷീർ,ഹരിത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് റിൻഷ ഷെറിൻ,എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻറ് മുബഷിർ മലാംകുന്ന്,സെക്രട്ടറി എ കെ ഫായിസ്,യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ഫൈസൽ പൊയിലിൽ,എസ് ടി യു പഞ്ചായത്ത് പ്രസിഡൻറ് മുനീർ കുട്ടികുന്ന്,ജനറൽ സെക്രട്ടറി അംജദ് ഖാൻ യുകെ,ട്രഷറർ റഫീഖ് മരഞ്ചാട്ടി,കർഷകസംഘം പഞ്ചായത്ത് പ്രസിഡൻറ് റഊഫ് കൊളക്കാടൻ,ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മഞ്ചറ,കെഎംസിസി പ്രതിനിധി ടിവി സൈഫുദ്ദീൻ,പീർ മുഹമ്മദ്,കെ ടി സെയ്ദ് സാഹിബ്,ചതുക്കുടി മുഹമ്മദാജി,എ പി ഹൈദ്രോസ് തുടങ്ങിയവർ നേതൃത്വം നൽകി.