
newsdesk
മുക്കം: അർജുന് വേണ്ടി തരളാതെ പൊരുതിയ പച്ചയായ മനുഷ്യസ്നേഹിയും പകരം വയ്ക്കാനാകാത്ത നിശ്ചയദാർഢ്യത്തിൻ്റെയും മതമൈത്രിയുടെയും തൊഴിലാളി മുതലാളി ബന്ധത്തിൻ്റെയും ആൾരൂപവുമായ മനാഫിനെ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ 03.10.24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ആദരിക്കുന്നു.കൂടാതെ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിലിന് നേതൃത്വം നൽകിയ
എൻ്റെ മുക്കം, കർമ്മ ഓമശ്ശേരി, പുൽപ്പറമ്പ് രക്ഷാ സേന എന്നീ സന്നദ്ധ സംഘടനകളിലെ വളണ്ടിയേഴ്സിനെയും ചടങ്ങിൽ ആദരിക്കുന്നു.
പരിപാടിയിൽ സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു.