മുക്കം നഗരസഭയിലെ മുൻ കൗൺസിലറും പൊതുപ്രവർത്തകനുമായിരുന്ന കാഞ്ഞിരമുഴി എടക്കോട്ടു പറമ്പിൽ ഇ.പി അരവിന്ദൻ മാസ്റ്റർ നിര്യാതനായി

മുക്കം : മുക്കം നഗരസഭയിലെ മുൻ കൗൺസിലറും,മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡൻ്റാന്റും പൊതുപ്രവർത്തകനുമായിരുന്ന കാഞ്ഞിരമുഴി എടക്കോട്ടു പറമ്പിൽ ഇ.പി അരവിന്ദൻ മാസ്റ്റർ (67) നിര്യാതനായി.

അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രദേശിക കോൺഗ്രസ് നേതാവായിരുന്ന അരവിന്ദൻ മാസ്റ്റർ വീക്ഷണം പത്രത്തിന്റെ പ്രാദേശിക ലേഖകനായും പ്രവർത്തിച്ചു വരികയായിരുന്നു.

മുക്കം നഗരസഭ നിലവിൽ വന്ന 2015 ലെ പ്രഥമ തെരെഞ്ഞെടുപ്പിൽ കാഞ്ഞിരമുഴി ഡിവിഷനിൽ നിന്നാണ് അരവിന്ദൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടത് .മുക്കം സർവീസ് സഹകരണ ബാങ്കിലും ജീവനക്കാരനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!