
newsdesk
മുക്കം : കൂടരഞ്ഞി -മുക്കം -കോഴിക്കോട് റൂട്ടിൽ ഓടുന്ന KBT ബസിന്റെ ബാറ്ററിയും CCTV യും ആണ് മോഷ്ടിച്ചത് .പതിവ് പോലെ ഇന്നലെ രാത്രി 8.45 ഓടെ ബസ് കൂടരഞ്ഞിപെരുമ്പൂളയിൽ നിർത്തിയിട്ടതായിരുന്നു .
ഇന്ന് രാവിലെ 6.45 ഓടെ ബസ് എടുക്കാൻ വന്നാപ്പോൾ ആണ് മോഷണ വിവരം അറിയുന്നത് .തിരുവമ്പാടി പോലീസിൽ പരാതി നൽകിയതായി KBT ബസ് ഉടമ മനു അറിയിച്ചു .
കൂടരഞ്ഞി തിരുവമ്പാടി ഭാഗങ്ങളിൽ നിന്നും ടിപ്പറുകളിൽ നിന്നും ഓട്ടോയിൽ നിന്നും ഇത്തരത്തിൽ ബാറ്ററികൾ മുൻപും മോഷണം നടന്നിട്ടുണ്ട് .