മുക്കത്ത് ,വെള്ളക്കെട്ടിൽ മുങ്ങിയ വിദ്യാർത്ഥിയെ രക്ഷപെടുത്തി

മുക്കം: ഗ്രൗണ്ടിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ വിദ്യാർത്ഥിയെ ജ്വല്ലറി ജിവനക്കാർ രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ പുൽപ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം.കനത്ത മഴയിൽ ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ സമയത്ത് വെള്ളത്തിൽ ചാടിയ വിദ്യാർത്ഥി മസില് കയറി വെള്ളത്തിൽ താഴ്ന്ന് തുടങ്ങുകയാ യിരുന്നു.

സുഹൃത്തുക്കളായ കെ.പി ഫത്തീൻ, സി.ടി അദീൽ എന്നിവർ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും നടന്നില്ല. തുടർന്ന്സംഭവം ശ്രദ്ധയിൽപ്പെട്ട ദിയ ഗോൾഡിലെ മാർക്കറ്റിംഗ് സ്റ്റാഫുകളായ സ്വാലിഹും ,റാഷിദും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്വാലിഹ് വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിപ്പോയ വിദ്യാർത്ഥിയെ പൊക്കിയെടുത്ത് ഗ്രൗണ്ടിലെ ഗോൾ പോസ്റ്റിന്റെ അടുത്തേക്ക് എത്തിക്കുകയും പിന്നീട് റാഷിദ് ട്യൂബ്മായി വന്നു കരയിലേക്ക് കയറ്റുകയുമായിരുന്നു

error: Content is protected !!