മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട 20 ഗ്രാം കൊക്കയിനുമായി എടവണ്ണ സ്വദേശിയായ യുവാവ് പിടിയിൽ

മുക്കം: മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട. 20 ഗ്രാം കൊക്കയിനുമായി എടവണ്ണ സ്വദേശിയായ യുവാവിനെ ഡാൻസാഫ് ടീമും മുക്കം പോലീസും ചേർന്ന് പിടികൂടി. എടവണ്ണ സ്വദേശി അൻഫാസ് ആണ് പോലീസിന്റെ പിടിയിലായത്.


മുക്കം പി.സി. ജംഗ്ഷനിൽ വെച്ചാണ് ഇയാളെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!