പൂവാട്ടുപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മുക്കം മണാശ്ശേരി സ്വദേശി മരിച്ചു

കോഴിക്കോട്∙ പൂവാട്ടുപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുക്കം മണാശ്ശേരി മഠത്തിൽ തൊടികയിൽ അംബുജാക്ഷന്റെ മകൻ ഷാലിൻ (മണിക്കുട്ടൻ–30) ആണ് മരിച്ചത്. കുറ്റിക്കടവ് സ്വദേശി സനീഷിനു പരുക്കേറ്റു. വെള്ളിയാഴ്ച അർധരാത്രിയിലാണു സംഭവം. നാട്ടുകാരാണു പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാലിൻ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സനീഷിന്റെ പരുക്ക് സാരമല്ലാത്തതിനാൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

error: Content is protected !!