മുക്കത്ത് കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്; കാറിൽ നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെടുത്തു ; 2 പേർ പിടിയിൽ

മുക്കം: മുക്കത്ത് അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി.

അപകടത്തിൽ കാറിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ 2 പേർ ഇറങ്ങിയോടി. കാർ യാത്രക്കാർ മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

error: Content is protected !!