മുക്കത്തെ ബീവറേജസ് മദ്യശാല മുന്നറിയിപ്പില്ലാതെ അടച്ചു; നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ച ഇന്ന്

മുക്കം: മുക്കം നഗരസഭയിലെപെരുമ്പടപ്പിൽ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയോരത്ത് പുതുതായി ആരംഭിച്ച ബീവറേജസ് കോർപറേഷന്റെ മദ്യ ശാല ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല.

മദ്യശാലയ്ക്ക് നഗരസഭ ഡി ആൻഡ് ഒ ലൈസൻസ് നൽകിയത് ഭൂരിപക്ഷ കൗൺസിലർമാരുടെ തീരുമാനം മറികടന്നാണെന്ന് ആരോപിച്ച് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണു മെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീ നൽകിയിരുന്നു. ഇതിൻമേൽ ഇന്നു ചർച്ച നടക്കാനിരിക്കെയാണ് മദ്യശാല അടച്ചിട്ടത്.

ലൈസൻസ് നൽകിയതിനെതിരേ രണ്ട് കൗൺസിലർമാരുള്ള ബിജെപിയും പ്രതിഷേധവുമായി
എത്തിയിരുന്നു. മദ്യശാല വിഷയത്തിൽ സമാന ചിന്താഗതിക്കാരുമായി ഒന്നിച്ചു നിൽക്കുമെന്ന് ബി ജെപി കൗൺസിലർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിയെ അനുനയിപ്പിക്കാനാണ് ഇന്നലെ മദ്യശാല താൽക്കാലികമായി അടച്ചിട്ടതെന്നു സൂചനയുണ്ട്. അതേ സമയം മദ്യശാലയ്ക്ക് നേരത്തെ അനുവദിച്ച ലൈസൻസ് ഇതുവരെ റദ്ദു ചെയ്തിട്ടില്ല. 33 അംഗ മുക്കം നഗരസഭയിൽ എൽഡിഎ ഫ്-15, വെൽഫയർ പാർട്ടിയുടെ
മുന്ന് അംഗങ്ങൾ ഉൾപ്പടെ യുഡി എഫ്-15, ബിജെപി -രണ്ട് എന്നി ങ്ങനെയാണ് കക്ഷിനില. കൂടാതെ യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച ഒരാളുമുണ്ട്. ലീഗ് വിമതന്റെ പിന്തുണയോടെ നഗരസഭ ഇപ്പോൾ എൽഡിഎഫാണ് ഭരിക്കുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ യുഡിഎഫിനെ ബിജെപി പിന്തുണച്ചാൽ എൽഡി എഫിന് ഭരണം നഷ്ടപ്പെടും. എൽ ഡിഎഫിലെ ഒരു സിപിഎം വനിതാ കൗൺസിലർ ജോലി ആവശ്യാർഥം വിദേശത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!