അച്ഛനും സുഹൃത്തും ചേർന്ന് മദ്യപിച്ച് അമ്മയെ ക്രൂരമായി മർദിച്ചു; വീഡിയോ പകർത്തി മകൾ

Web Desk

അച്ഛനും സുഹൃത്തും ചേർന്ന് മദ്യപിച്ച് അമ്മയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പകർത്തി മകൾ. കന്യാകുമാരിയിലാണ് സംഭവം. ഗിരിജയും ഭർത്താവ് അനിഷും ഇവരുടെ മൂന്ന് പെൺമക്കളും കന്യാകുമാരിയിലാണ് താമസം. ഗിരിജയാണ് ഭർത്താവിന്റെയും സുഹൃത്തിന്റെയും ക്രൂരമായി മർദനത്തിന് ഇരയായത്.ലോക്ഡൗൺ കാരണം അനിഷ് മദ്യപാനത്തിന് അടിമയായിരുന്നു. സ്ഥിരമായി ഇയാൾ സുഹൃത്തായ സുജിനുമായി വീട്ടിൽ ഇരുന്ന് മദ്യപിക്കാറുണ്ട് എന്ന് ഗിരിജ പറഞ്ഞു.

മദ്യപാനം സ്ഥിരമായത്തോടെ ഗിരിജ എത്തിർക്കാൻ ശ്രമിച്ചിരുന്നു. ഒരോ തവണ എത്തിർക്കുമ്പോഴും അനിഷ് ഭാര്യയെ മർദിക്കുമായിരുന്നു. എന്നാൽ അനിഷ് അധികം കൂട്ടുകാരുമായി വീട്ടിൽ മദ്യപാനം തുടങ്ങിയത്തോടെ ഗിരിജ വീണ്ടു എതിർക്കാൻ തുടങ്ങി. ഇതിനെതിരെ അനിഷും സുഹൃത്ത് സുജിനു കൂടി ചേർന്നായിരുന്നു ഗിരിജയെ ആക്രമിച്ചത്. അമ്മയെ ആക്രമിക്കുന്നത് സഹിക്കാനാവാതെ ഇവരുടെ മൂത്ത മകളാണ് വീഡിയോ ഫോണിൽ എടുതത്. വീഡീയോ വൈറലായത്തോടെ കന്യാകുമാരി പോലീസ് പ്രതിക്കൾക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയുകയും ചെയ്തു.

error: Content is protected !!